1470-490

കടലാക്രമണം ശക്തം

കടലാക്രമണം ശക്തം;പുത്തൻകടപ്പുറത്ത് കടൽഭിത്തി പൂർണമായും തകർന്നു

പരപ്പനങ്ങാടി: കടലിന്റെ  കലി അടങ്ങുന്നില്ല കെട്ടുങ്ങൽ, സദ്ദാംബീച്ച്,പുത്തൻകടപ്പുറം,ഒട്ടുമ്മൽ, ചാപ്പപ്പടി, അങ്ങാടി, ആലുങ്ങൽബീച്ച്  എന്നീ ഭാഗങ്ങളിൽ  കടലാക്രമണം ശക്തമായി തുടരുകയാണ്.  പുത്തൻകടപ്പുറത്ത് കടൽഭിത്തി പൂർണമായും തകർന്നു. ഇതോടെ തീരമാലകൾ സമീപത്തെ പറമ്പിലേക്ക് ആഞ്ഞടിക്കുകയാണ്. നാൽപത്തിയഞ്ച് വർഷം മുമ്പ് നിർമ്മിച്ച കടൽഭിത്തി കഴിഞ്ഞ  ആറ്  വർഷമായി കടലാക്രമണത്തിൽ മണ്ണൊലിച്ചു പോയതിനെ തുടർന്നും മറ്റും തകർന്നു കൊണ്ടിരിക്കുകയായിരുന്നു.  കഴിഞ്ഞ വർഷം ഭിത്തിയുടെ മുകള്‍ ഭാഗം തകര്‍ന്നു വീണു ഒരു വരിയായി നിലനിന്നിരുന്നു. എന്നാൽ അതിപ്പോൾ  പൂർണമായും തകർന്നിട്ടുണ്ട്. പി പി മൊയ്‌തീൻബാവ, പി പി കുഞ്ഞാവ, ലത്തീഫ് കോടാലി, ടി മജീദ്, പി കെ ഹംസ, പി പി സൈതലവി, കെ കെ മൈസ, പി പി ആയിശാബീവി, കെ ടി അലി തുടങ്ങി നിരവധി വീട്ടുകാർ കടലാക്രമണ ഭീതിയിലാണ് കഴിയുന്നത്. ഇവിടെയും മറ്റു ഭാഗങ്ങളിലും കടൽഭിത്തി പുനർ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ദുർബലമായ ഭാഗത്തൊന്നും ഇതുവരെ കല്ലിടാൻ അധികൃതർക്കായിട്ടില്ല. സമയ ബന്ധിതമായി തകര്‍ന്ന ഭിത്തി നന്നാക്കിയില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് ജനം.തകർന്ന ഭാഗം  അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തി സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. 

Comments are closed.