1470-490

പാലത്തായി പീഡനം – നീതി നിഷേധത്തിനെതിരെ പ്രതിഷേധം

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ദിയ ജീവനെ അനുമോദിക്കുന്നു

തേഞ്ഞിപ്പലം: പാലത്തായി പീഡനകേസിൽ പിഞ്ച് ബാലികയ്ക്ക് നീതി നിഷേധിച്ചതിനെതിരെ വള്ളിക്കുന്ന് ജവഹർ ബാലജനവേദി പ്രതിഷേധിച്ചു .
സംഭവം നടന്ന അന്ന് മുതൽ പീഡനാ ആരോപകനെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചതിൽ കേരള പോലീസിനും, ആഭ്യന്തര മന്ത്രിക്കും, സ്ഥലം എം എൽ എ കൂടിയായ ആരോഗ്യ മന്ത്രിക്കുമെതിരെ വള്ളിക്കുന്ന് ബ്ലോക്ക് ജവഹർ ബാലജന വേദി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൻഡിൽ ലൈറ്റ് പ്രൊട്ടസ്ററ ൻ്റിൻ്റെ ഭാഗമായ് കുട്ടികൾ പ്രതിഷേധിച്ചു. .വള്ളിക്കുന്ന് ബ്ലോക്കിൽ നിന്ന് ഇരുപതോളം കുട്ടികൾ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുത്തു. ജില്ല കോർഡിനേറ്റർ സി .ഉണ്ണിമൊയ്തു ഉത്ഘാടനം നിർവഹിച്ചു .ബ്ലോക്ക് ചെയർമാൻ രാഹുൽജി നാഥ് അദ്ധ്യക്ഷത വഹിച്ചു. ദേവദാസ് ചേലേമ്പ്ര ,അനുമോദ് കാടശ്ശേരി ,ജിതേഷ് എ ,അജിത് ,രാഗേഷ് വിനു പ്രമോദ് ,കെ സുരേഷ് സി വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചടങ്ങിൽ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ മുഴുവൻ പരീക്ഷകളിലും എ പ്ലസ് വാങ്ങിയ ജില്ല സെക്രട്ടറി ദിയ ജീവന് ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം ജില്ല കോർഡിനേറ്റർ സി.ഉണ്ണിമൊയ്തു നൽകി,

Comments are closed.