നരിക്കുനി ടൗണില്‍ തീപിടുത്തം

നരിക്കുനി :- നരിക്കുനി പൂനൂര്‍ റോഡ് ജംഗ്ഷന് സമീപത്തെ ഫ്രൂട്ട്‌സ് വില്‍പന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഉടനെ നരിക്കുനി ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂനിറ്റെത്തി തീയണച്ചു. ടൗണിലെ ഹൃദയ ഭാഗത്തുണ്ടായ തീപിടിത്തം ഉടനെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.
സീനിയര്‍ ഫയര്‍ ഓഫീസര്‍ ദിലീപ് കണ്ടോത്തിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്. ഫയര്‍ ഓഫീസര്‍മാരായ എ പി രന്തിദേവന്‍, ഇ പി ജനാര്‍ദനന്‍, ഹരീഷ് എം എസ്, എ നിപിന്‍ ദാസ്, സി ഷിജിത്, ജിനേഷ്, അനില്‍കുമാര്‍, രത്‌നരാജന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments are closed.