1470-490

അന്ധവിശ്വാസ പ്രചാരണത്തിന് മുസ്ലിം സമുദായ നേതൃത്വം കൂട്ടുനിൽക്കരുത്

ഐ എസ് എം മലപ്പും വെസ്റ്റ് ജില്ലാ നോർത്ത് സോൺ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് ഡോ: ഫുക്കാർ അലി ഉദ്ഘാടനം ചെയ്യുന്നു.

അന്ധവിശ്വാസ പ്രചാരണത്തിന് മുസ്ലിം സമുദായ നേതൃത്വം കൂട്ടുനിൽക്കരുത് : ഐ.എസ്.എം

മഞ്ചേരി: മൽസ്യ സമ്പത്ത് വർധിക്കുന്നതിനായി കടലിലേക്ക് പഴമെറിയുന്നതിൻ്റെ പിന്നിലെ ശാസ്ത്രീയതയോ, മത പ്രാമാണികതയോ വ്യക്തമാക്കണമെന്ന് ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ നേതൃസംഗമങ്ങൾ ആവശ്യപ്പെട്ടു.

ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തതോ, മത പ്രമാണങ്ങളുടെ പിൻബലമില്ലാത്തതോ ആണ് ഇസ്ലാമിക വീക്ഷണത്തിൽ അന്ധവിശ്വാസങ്ങൾ എന്നിരിക്കെ ഇത്തരം അനാചാരങ്ങളിൽ നിന്ന് മുസ്ലിം സമുദായ നേതൃത്വം വിട്ടു നിൽക്കണമെന്ന് ഐ.എസ്.എം ആവശ്യപ്പെട്ടു.അന്ധവിശ്വാസ പ്രചാരണത്തിന് കൊടിപിടിക്കുന്ന നേതൃത്വത്തെ ബഹിഷ്ക്കരിക്കാൻ  സമൂഹം ആർജ്ജവം കാണിക്കണമെന്ന് ഐ.എസ്.എം ആഹ്വാനം ചെയ്തു.

   ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ല യിലെ സൗത്ത്, നോർത്ത് സോണുകളിലാണ് നേതൃസംഗമം സംഘടിപ്പിച്ചത്. നോർത്ത് സോൺ സംഗമം ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ.ഫുക്കാർ അലിയും സൗത്ത് സോൺ സംഗമം ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അൻവർ സാദത്ത് എന്നിവർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ജൗഹർ അയനിക്കോടിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ജില്ലാ സെക്രട്ടറി പി എം എ സമദ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ ട്രഷറർ അബ്ദുൽ ലത്തീഫ് മംഗലശ്ശേരി ഓൺലൈൻ സംഗമത്തിന് സാങ്കേതിക സഹായം നൽകി. എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഫാസിൽ ആലുക്കൽ, ജില്ലാഭാരവാഹികളായ, ഹബീബ് റഹ്മാൻ മങ്കട,ഷമീർ പത്തനാപുരം, ഷമീർ പന്തലിങ്ങൽ, ഇബ്രാഹിം ഫാറൂഖി, ഹബീബ് മൊറയൂർ, സമദ് ചാത്തല്ലൂർ, ഷക്കീൽ ജുമാൻ,  മണ്ഡലം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Comments are closed.