1470-490

മാഹി: വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം നടത്തും

മാഹി: മാഹി ഭരണകൂടത്തിന്റെ വ്യാപാര ദ്രോഹ നടപടിക്കെതിരെ 22 മുതൽ മേഖലയിലെ വ്യാപാരികൾ  അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
    രാഷ്ട്രീയ നേതാക്കളേയും, വ്യാപാരി സംഘടനകളേയും വിളിച്ച് ചേർത്ത് കോവിഡ് പശ്ചാത്തലത്തിൽ അവലോകനം നടത്താതെ മാഹി റീജിയണൽ അഡ്മിനിസ് ട്രേറ്റർ പല നടപടികളും എടുക്കുകയാണ്. കണ്ടെയ്ൻൻമെന്റ്  സോണുകളല്ലാത്ത മാഹി മേഖലയിലെ കടകൾ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമെ പ്രവർത്തിക്കാവു എന്നത് തികച്ചും അന്യായമാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.
     ഉപഭോക്താക്കൾ കടകൾക്ക് മുന്നിൽ അകലെ പാലിക്കാതെ നിന്നാൽ സ്ഥാപനം പൂട്ടി സീൽ ചെയ്യുകയാണ്. പിഴയും ഈടാക്കി വരികയാണ്. മുനിസിപ്പൽ ലൈസൻസ്, യൂസർ ഫീ എന്നിവയുടെ പേരിലും വ്യാപാരികളിൽ നിന്ന് വൻ തുകയാണ് ഈടാക്കുന്നത്.നഗരസഭയുടെ അധീനതയിലുള്ള കെട്ടിടങ്ങൾക്ക് ലോക് ഡൗൺ കാലത്തെ വാടകയും  ഈടാക്കുമെന്ന നിർദ്ദേശവും  വ്യാപാരികൾക്ക് ലഭിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തി ലാണ് വ്യാപാരികൾ സമര പരിപാടിയുമായി മുന്നോട്ട് പോകുവാൻ  തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു.
     ഏകോപന സമിതി സെക്രട്ടറി എം.മുഹമ്മദ് യൂനിസ് ,ഷാജി പിണക്കാട്ടിൽ, പായറ്റ അരവിന്ദൻ ,കെ.കെ.ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടു. മാഹിയിൽ വ്യാപാരികൾ 22 മുതൽ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങുമെന്ന് വ്യാപാരി ഏകോപന സമിതി

Comments are closed.