1470-490

മികച്ച വിജയുമായി ചേരുരാൽ എച്ച് എസ് സ്ക്കൂൾ

ചേരുരാൽ എച്ച് എസ് സ്ക്കൂളിൽ നിന്നും എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ വിജയിച്ചവർ

എല്‍.എസ്.എസ് , യു എസ് എസ് പരീക്ഷയില്‍ മികച്ച വിജയുമായി ചേരുരാൽ എച്ച് എസ് സ്ക്കൂൾ

തിരുന്നാവായ:എല്‍.എസ്.എസ്, യു എസ് എസ് പരീക്ഷയില്‍ നേട്ടം കൈവരിച്ച് ചേരുരാൽ ഹയർ സെക്കന്ററി സ്‌കൂള്‍.2019-2020 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ അഞ്ചു വിദ്യാര്‍ത്ഥികളും യു എസ് എസ് പരീക്ഷയിൽ ഏഴ് വിദ്യാർത്ഥിഥികളുമാണ് വിജയം നേടിയത്. പരീക്ഷ എഴുതിയ കുട്ടികളില്‍ കൂടുതൽ പേര്‍ വിജയിക്കുന്നത് ഇതാദ്യാമാണ്. എൽ എസ് എസ് , യു എസ് എസ് വിദ്യാർത്ഥിഥികൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇത്തവണ എൽ എസ് എസ് പരീക്ഷയിൽ വിജയച്ചവരില്‍ ഒരു ആണ്‍കുട്ടി ഉള്‍പ്പെട്ടതും സ്‌കൂളിന് നേട്ടമായി.കെ.സി. റന ഫറത്തിമ , കെ .ഫാത്തിമ റിഷ, കെ. അമീൻ ഷാ , സി.പി. ഫാത്തിമ സൻഹ, വി.പി. ഹിബ റഹ്മാൻ എന്നിവരാണ് എൽ എസ് എസ് വിജയിച്ചവർ.കെ.പി. ദിൻയ, എം. ഫാത്തിമ ഹനീന, ഫാത്തിമ നിഹ, അനാമിക, ഷിവാനി, വിസ്മയ, ‘ ഷിബിൻഷ എന്നിവരാണ് യു എസ് എസ് വിജയിച്ചവർ. വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ മുഴുവന്‍ അധ്യാപകരെയും വിജയികളെയും പി.ടി.എ യും മാനേജ്മെൻറും  അഭിനന്ദങ്ങള്‍ അറിയിച്ചു.

Comments are closed.