1470-490

കണ്ടക്ടർക്ക് കൊവിഡ്; കെഎസ്ആർടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം,കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോ താത്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമാകും ഇനി ഡിപ്പോ പ്രവർത്തനം തുടങ്ങുക. യാത്രക്കാരുൾപ്പെടെ നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.
കണിയാപുരം കെഎസ്ആർടിസി ഡിപ്പോയിലും ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് കണിയാപുരം ഡിപ്പോയും അണുവിമുക്തമാക്കുന്നതിനായി അടച്ചിടും.

Comments are closed.