1470-490

കൊണ്ടോട്ടി മീൻമാർക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ്

കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19.

എം എല്‍ എ യുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എം എല്‍ എ ടി.വി ഇബ്രാഹിമിന്റ നേതൃത്വത്തില്‍ മണ്ഡല – തല അവലോകന യോഗം ചേര്‍ന്നു. കൊയിലാണ്ടി സ്വദേശിയായ മത്സ്യ വ്യാപാരിയില്‍ നിന്നും കൊണ്ടോട്ടി മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, വിവിധ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകള്‍, പോലീസുകാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.