ഹഖ് മാസ്റ്ററുടെ നിര്യാണത്തിൽ കെ എസ് ടി യു അനുശോചിച്ചു

തിരൂർ: വെട്ടം എ എം യു പി സ്‌കൂൾ അധ്യാപകനും കെ എസ് ടി യു അംഗവുമായിരുന്ന എം അബ്ദുൽ ഹഖ് മാസ്റ്റർ നിര്യാണത്തിൽ കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി അനുശോചിച്ചു. പ്രസിഡന്റ് ടി.സി. സുബൈർ അധ്യക്ഷത വഹിച്ചു. എം. അഹമ്മദ്, വി.എ.ഗഫൂർ, ടി.വി. ജലീൽ, ഇ.പി. ലത്തീഫ് , സി. അബ്ദുറഹിമാൻ, കെ. സയ്യിദ് ഇസ്മായിൽ, പി.കെ. അബ്ദുൽ ജബ്ബാർ, റഹീം വലപ്പത്ത്’, പി.പി. ഷംസുദ്ധീൻ, സുധീർ കൂട്ടായി , പി. അബൂബക്കർ , യൂനുസ് മയ്യേരി, സി.ടി. ജമാലുദ്ധീൻ, ടി.പി. സുബൈർ എന്നിവർ സംസാരിച്ചു.
Comments are closed.