1470-490

തലശ്ശേരി നഗരത്തിലും അത്യാധുനിക വാതക ശമശാനം ഒരുങ്ങുന്നു.

മരണദേവനൊരു വരം കൊടുത്താൽ —-തലശ്ശേരി നഗരത്തിലും അത്യാധുനിക  വാതക ശമശാനം ഒരുങ്ങുന്നു.

തലശ്ശേരി- ശ്മശാനം എന്ന പേര് തന്നെ ആരെയും അസ്വസ്ഥമാക്കുന്നതാണ്. ചുടല പറമ്പെന്ന് കേട്ടാൽ പോലും ഒരു തരം ഭയമാണെല്ലാവർക്കും.  എന്നാൽ കഴിഞ്ഞ കുറെ നാളുകളായി കാണുന്നതും കേൾക്കുന്നതും മറ്റൊന്നാണ് – ശ്മശാനം എന്ന സങ്കൽപം തന്നെ  മാറി മറയുകയാണിപ്പോൾ – കതിരൂർ കുണ്ടുചിറയിൽ തുടങ്ങി കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ശാന്തി വനം,, പിണറായി പന്തക്കപ്പാറ, പാനൂർ വള്ളിയായിക്കുന്ന് തുടങ്ങിയിടത്തെല്ലാം സ്ഥാപിക്കപ്പെട്ട അത്യാധുനിക വാതകശ്മശാനങ്ങൾ ഉദാഹരണം. – അധികം പിറകിലെല്ലാത്ത ഒരു കാലത്ത് പരേതാത്മാക്കൾ പോലും കടന്നു വരാൻ മടിച്ചിരുന്ന എരഞ്ഞോളി കണ്ടിക്കലിലെ പൊതുശ്മശാനക്കാടും ഇപ്പോൾ കണ്ടാൽ ആർക്കും തിരിച്ചറിയാനാവാത്ത നിലയിലാണുള്ളത്– ‘പഴയ ചുടല പറമ്പിന്റെ സ്ഥാനത്ത് കമനീയമായ ഒരു കെട്ടിടo- വൃത്തിയും വെടിപ്പുമുള്ള പരിസരക്കാഴ്ച തന്നെ അതി മനോഹരം. -തലശ്ശേരി നഗരസഭ: ഒരുകോടി 28 ലക്ഷം രൂപ ചിലവഴിച്ച് പണിത വാതകശ്മശാനം ഉത്ഘാടനത്തിനൊരുങ്ങുകയായി.- ശവങ്ങൾ എരിയിച്ചു ഭസ്മീകരിക്കാൻ ശേഷിയുള്ള ഫർണസ് കൂടി സ്ഥാപിച്ചാൽ എല്ലാം ശുഭമാവും.  ജാതിഭേദവും വർണ്ണ വ്യത്യാസവുമില്ലാതെ പരേതരെ വരവേൽക്കാൻ കണ്ടിക്കൽ ശ്മശാനത്തിന്റെ പടിവാതിൽ താമസിയാതെ നഗരസഭ തുറന്നിടും. – ഇത് യാഥാർത്ഥ്യമാവുന്നതോടെ മലബാറിൽ ഏറ്റവും കൂടുതൽ ശ്മശാന പ റമ്പുകളുള്ള കണ്ണൂർ ജില്ലയിലെ ഭൂപടത്തിൽ ഒരു ആത്മവിദ്യാലയ0 കൂടി പി റവിയെടുക്കും.- നേരത്തെ ഇവിടെയുണ്ടായിരുന്ന വിറക് ശ്മശാനം പൊളിച്ചുമാറ്റിയാണ് ആധുനിക സംവിധാനം ഒരുക്കിയത്.- വിശ്രമമുറി, ഓഫീസ്, ഇരിപ്പിടങ്ങൾ; ചുററുമതിൽ തുടങ്ങിയ സൌകര്യങ്ങൾ തയ്യാറായിക്കഴിഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രക്ട് സൊസൈറ്റി ക്കാണ് നിർമ്മാണ ചുമതല – ‘ഏറണാകുളത്തെ ഹൈടെക് കമ്പനിയാണ് ഫർണസ് ഘടിപ്പിക്കുന്നത്– കേരള പിറവിക്ക് ശേഷം ആദ്യമായി രൂപീകരിച്ച നഗരസഭകളിൽ ഒന്നാണ് തലശ്ശേരി– ‘ഇവിടെ ആധുനികശ്മശാനം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പിൻചരിത്രമുണ്ട്.- നേരത്തെ നഗരം ഭരിച്ച മുന്നണികളും ചെയർമാൻമാരും ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം എടുത്തിരുന്നെങ്കിലും സാധിച്ചിരുന്നില്ല.- ശ്മശാനം കണ്ടാൽ ആർക്കും ഒന്ന് മരിക്കാൻ തോന്നണം -അഭിവന്ദ്യ തിരുമേനി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വാക്കുകളാണ് കണ്ടിക്കലിലെ വാതകശ്മശാനം കാണുന്നവർ ആദ്യം ഓർക്കുക.- മാന്യമായ സംസ്കാരമാണ് മരണശേഷം ഒരു മനുഷ്യ ജന്മത്തിന് നൽകാൻ ജീവിച്ചിരിക്കുന്നവർക്ക് കഴിയുന്ന പരമമായ ബഹുമാനം.മരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. -മരിച്ചവർ തിരിച്ചു വന്നെങ്കിൽ എന്ന് ആശിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്.- ഒരിക്കലും അങ്ങിനെ സംഭവിക്കില്ലെങ്കിലും ചില വീണ്ടുവിചാരങ്ങളുടെ കുത്തൊഴുക്കിനിടയിൽ മൺമറഞ്ഞവരെ സ്വപ്നത്തിലെങ്കിലും അരികിൽ കാണുന്ന വരുണ്ടിപ്പഴും – മരണദേവനൊരു വരം കൊടുത്താൽ മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ എന്ന അസംഭാവ്യ ഗാനശകലവും അശരീരിയായി മുഴങ്ങുന്ന വേളയാണിന്ന്.- സമസ്താപരാധങ്ങളും പൊറുക്കാനും  ഇഹപര ശാപങ്ങൾ അകറ്റാനും പൂർവ്വികർക്കായി ഇന്ന് ബലിതർപ്പണ കർമ്മമനുഷ്ടിക്കുകയാണ് വിശ്വാസികൾ.

Comments are closed.