1470-490

ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ് സൗജന്യമായ് നൽകണം

ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ് / സ്മാർട്ട് ഫോൺ സൗജന്യമായ് നൽകണം – ബി എസ് പി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ്/ സ്മാർട്ട് ഫോൺ സൗജന്യമായ് നൽകണം – ബി എസ് പി . കേരളത്തിൽ കോവി ഡ്- 19 വ്യാപനം ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പട്ടികജാതി / വർഗ്ഗ , ഒ.ഇ സി , ഒബിസി പിന്നോക്ക നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കേന്ദ്രീകൃത ഓൺ ലൈൻ പഠനത്തിന് കഴിയാത്ത അവസ്ഥയാണ് .ഇതിനെ തുടർന്ന് ഇവർക്ക് ലാപ്ടോപ്പ് / സ്മാർട്ട് ഫോൺ സൗജന്യമായ് നൽക മെന്ന് കേന്ദ്ര / സംസ്ഥാന സർക്കാറുകളോട് ബി എസ് പി ആവശ്യപ്പെട്ടു.
ഒന്നുമുതൽ ബിരുദ തലം വരെ പഠനം നടത്തി വരുന്ന പഠിതാക്കൾക്ക് അതാതു വിഭാഗത്തിന്റെ വികസന-ക്ഷേമവകുപ്പുകൾകോർപറേഷനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ’ ളിലൂടെ ഇവ അടിയന്തിരമായി നൽകണം.ലാപ് ടോപോ / സ്മാർട്ട് ഫോണോ സ്വന്തമായി ഇല്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വാങ്ങാൻ കഴിവില്ലാത്ത ധാരാളം വിദ്യാർത്ഥികൾ ഉണ്ട് .ഇവരിൽ ഭൂരിഭാഗം പേരും രക്ഷിതാക്കളുടെ മൊബൈൽ ഫോൺ ഉപയോഗി ച്ചാണ് ഓൺ ലൈൻ പഠനം സാദ്ധ്യമാക്കുന്നത്. രക്ഷിതാകൾ ഫോണുമായ് പുറത്ത് പോകുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനം മുടങ്ങുന്ന സാഹചര്യവും നിലനിൽക്കുകയാണെന്ന് ബഹുജൻ സമാജ് പാർട്ടി ( ബി എസ് പി ) ജില്ലാ പ്രസിഡണ്ട്‌ ടി നന്ദകുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി ടി അയ്യപ്പൻ എന്നിവർ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി .

Comments are closed.