1470-490

സാംസ്കാരിക നിലയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ആളൂർ പട്ടികജാതി കോളനിയിൽ നിർമ്മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു.ത്യശൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച 45 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന  സാംസ്കാരിക നിലയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ എം. പത്മിനി ടീച്ചർ,ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ പ്രഭുകുമാർ,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി ജയൻ,പി.എസ്. നിഷാദ്,ബ്ലോക്ക് പഞ്ചായത്തംഗം ജയ്സൺ ചാക്കോ,ഗ്രാമപഞ്ചായത്തംഗങ്ങളായ എ.കെ. സതീഷ്, പി.എ.മുസ്തഫ എന്നിവർ സംസാരിച്ചു.ഹാൾ,അടുക്കള,ബാത്ത് റൂം എന്നിവയോടു കൂടിയ 2300 സ്ക്വായർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്.

Comments are closed.