കോവിഡ് കാലത്തും രാമദാസിന് വിശ്രമമില്ല

കോവിഡ് കാലത്തും രാമദാസിന് വിശ്രമമില്ല: ശുചീകരണ യഞ്ജത്തിൽ രാമദാസ്നന്മണ്ട: കോവിഡ് കാലവും പതിവ് പോലെ ശുചീകരണ യഞ്ജത്തിൽ മുഴുകി രാമദാസ്’ അമ്പലപ്പൊയിലിലെ അരീപ റമ്പത്ത് രാമദാസാണ് നാടിന് വേറിട്ട മാതൃകയാകുന്നത് .കൊറോണ ഭീതിയിൽ നാടും നഗരവും വിറങ്ങലിച്ചു നിൽക്കുമ്പോഴും നാടക നടൻ കൂടിയായ രാമദാസ് തന്റെ ചുറ്റുപാട് വൃത്തിയാക്കുന്ന തിരക്കിലാണ്.നേരത്തെ റോഡിലെ കുണ്ടും കുഴിയും നികത്തി നാട്ടുകാരുടെയും സാംസ്ക്കാരിക ക്ലബ്ബുകാരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.ചൊവ്വാഴ്ച നന്മണ്ട ഈസ്റ്റ് എ.യു.പി.സ്‌കൂളിനടുത്തുള്ള നടപ്പാതയും റോഡിന്റെ ഇരുഭാഗവും വൃത്തിയാക്കി.കഴിഞ്ഞ കാലവർഷക്കാലത്ത് നന്മണ്ട -നരിക്കുനി റോഡിലെ അടഞ്ഞുകിടക്കുന്ന ഓടകൾ കാലവർഷത്തിനു മുമ്പെ വൃത്തിയാക്കി മഴവെള്ളം ഒഴുകി പോവാനുള്ള സൗകര്യമൊരുക്കിയിരുന്നു.
Comments are closed.