കതിരൂരിൽ ജാഗ്രത

കതിരൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ പഞ്ചായത്ത് പ്രസിഡൻറും, രണ്ട് അംഗങ്ങളും, ബാങ്ക് പ്രസിഡൻറും .ഇവർ ക്വാറ നെറ്റ് നിൽ. കടവത്തൂർ സ്ക്കൂൾ അധ്യാപകന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ കുട്ടികളl 0 അധ്യാപകരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശം
കതിരൂർ പുല്ലോടിയിൽ വിമാനത്താവള ജീവനക്കാരന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് പ്രസിഡൻറും, 2 അംഗങ്ങളും ,ബാങ്ക് പ്രസിഡൻറും നിരീക്ഷണത്തിൽ പോയത്.ഇവരുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഉടൻ പരിശോധന ഫലം ലഭിക്കുമെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച വ്യക്തി മേഖലയിലെ കല്യാണ നിശ്ചയത്തിൽ സജീവമായി പങ്കെടുത്തിരുന്നു.ചടങ്ങിൽ ക്വാറനൈറെ നിൽ പോയ അംഗങ്ങളൊക്കെ ഉണ്ടായിരുന്നു. പുല്ലോടി സ്വദേശി ചികിത്സ തേടിയ കതിരൂരിലെ സ്വകാര്യ ആശുപത്രി അടച്ചിട്ടുണ്ട്.. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.ഈ മേഖലയും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി അടച്ചിട്ടിരിക്കുകയാണ്: കഴിഞ്ഞ ദിവസം കടവത്തൂരിൽ അധ്യാപകന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ അന്നേ ദിവസം സ്ക്കൂളിൽ വന്ന കുട്ടികളും ,രക്ഷിതാക്കളും ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടണമെന്നും അധികൃതർ നിർദേശിച്ചു.സ്ക്കൂൾ അടച്ചിടാനും, പാഠപുസ്തക വിതരണം നിർത്തിവെക്കാനും നിർദേശമുണ്ട്. അധ്യാപകന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല
Comments are closed.