കെണിയൊരുക്കി നിഴലായി കോവിഡ് കൂടെ; കൂസലില്ലാതെ ചിലരുടെ കോപ്രായങ്ങളും

തലശ്ശേരി— ജനതാ കർഫ്യൂ, ലക് ഡൌൺ, ട്രിപ്പിൾ ലോക് ഡൌൺ, സുപ്പർ സ്പ്രെഡ്, ബ്രേക് ദ ചെയിൻ, ജീവന്റെ വിലയുള്ള ജാഗ്രതാ മുന്നറിയിപ്പുകളുമായി ഒരു കൂട്ടർ വിടാതെ പിറകെ നടക്കുമ്പോൾ തിരിഞ്ഞു നിന്ന് കോപ്രായങ്ങൾ കാട്ടി പരിഹസിക്കുന്നവരുടെ എണ്ണം നാൾക്ക് നാൾ കൂടുന്നു.- കെണിയൊരുക്കി നിഴലായി കൂടെയുള്ള മഹാമാരിയെ തുരത്താൻ പരിചിതമല്ലാത്ത പലതും പരിചയപ്പെടേണ്ടിയും പലതിനും വഴങ്ങേണ്ടിയും വരുന്നത് ചിലർക് തീരെ ഇഷ്ടപ്പെടുന്നില്ല. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലോ വീടുകളിലോ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിലോ തുടരാൻ നിർദ്ദേശിക്കപ്പെട്ടവരിൽ ‘ ചിലർ സഹകരിക്കാതെ പുറത്തിറങ്ങി നടക്കുന്നു.- ആരോഗ്യ പ്രവർത്തകരോട് കലഹിക്കുന്നു. സഹാീയിക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നു.- ഇത്തരം നിയന്ത്രണങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ പെരുമാറുന്നവരോട് സംസ്ഥാന മുഖ്യമന്ത്രി തന്നെ പറഞ്ഞു. – നിങ്ങൾക്ക് പ്രത്യേക കവച കുണ്ഡലങ്ങളൊന്നുമില്ലെന്ന് ഓർക്കണമെന്ന് — വെറുതെ ശണ്ഠകൂടുന്ന ചെറുപ്പക്കാർ ഉൾപെടെയുള്ളവരോട് ലോകാരോഗ്യ സംഘടനയും ആവർത്തിച്ചു. നിങ്ങൾ അജയ്യരല്ല. നിങ്ങളെയും കോവിഡ് കീഴടക്കാം.’ജീവൻ തന്നെ ഇല്ലാതാക്കാനോ, ദിവസങ്ങളോളം ആശുപത്രിയിൽ തളച്ചിടാനോ വൈറസിന് കഴിഞ്ഞേക്കും.. ഒരു പക്ഷേ നിങ്ങളെ ബാധിച്ചില്ലെങ്കിലും മറ്റൊരാളുടെ മരണത്തിന് നിങ്ങൾ നിമിത്തമായേക്കും. അതിനാൽ എവിടെയൊക്കെ സഞ്ചരിക്ക ണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് – ഭീകര സിനിമകളിലെ പ്രേതകഥാപാത്രങ്ങളെ പോലെ നിനച്ചിരിക്കാതെ ആരും ചലനമറ്റ് വീണേക്കാം എന്നതാണ് വർത്തമാനകാല യാഥാർത്ഥ്യം. – പ്രതിരോധത്തിനായുള്ള കാർക്കശ്യങ്ങൾ സൌഹൃദവും കരുതലുമാണെന്ന് മറക്കരുതാരും.
Prasanth
people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്
Comments are closed.