കോവിഡ്;സന്നദ്ധ വളണ്ടിയർമാർ സുരക്ഷ നിർദ്ദേശങ്ങൾ അവഗണിക്കരുത്

കൊവിഡ് 19 സന്നദ്ധ വളണ്ടിയർമാർ സുരക്ഷ നിർദ്ധേശങ്ങൾ അവഗണിക്കരുത്: പാറക്കൽ അബ്ദുല്ല
കൊവിഡ് വ്യാപനം വേഗത്തിലായ ഈ സാഹചര്യത്തിൽ സന്നദ്ധ വളണ്ടിയർമാർ പൂർണ്ണമായ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂവെന്ന് കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുല്ല. ക്വാറൻ്റെൻ സെൻ്ററുകളിൽ സഹായം എത്തിക്കുന്നവർ പി പി ഇ കിറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തണം.
കൊവിഡ് ദുരിത മുഖത്ത് ജാഗ്രതയോടെ സേവന രംഗത്തുള്ള വൈറ്റ്ഗാർഡ് വളണ്ടിയർമാർക്ക് കുറ്റ്യാടി മണ്ഡലം ബഹറൈൻ കെ എം സി സി നൽകുന്ന 101 പി പി ഇ കിറ്റുകൾ മണ്ഡലം വൈസ് ക്യാപ്റ്റൻ തൻവീർ കെ വി ക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം പി ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ എം സി സി ഭാരവാഹികളായ കാസിം കോട്ടപ്പള്ളി, അശ്റഫ് വി പി പൂളക്കൂൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് എം എം മുഹമ്മദ്, വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ ഷഫീഖ് ചാലിൽ എന്നിവർ സംസാരിച്ചു.
Comments are closed.