ചരക്ക് ലോറികൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്

തലശ്ശേരി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായെത്തിൽ ലോറികൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് തലായി ചക്ക്യത്ത്മുക്കിൽ വച്ചാണ് മഹാരാഷ്ട്രയിൽ കോഴിക്കോടേക്ക് പോകുന്ന ലോറിയും തമിഴ്നാട്ടിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇരു ഡ്രൈവർക്കും പരുക്കേറ്റു. മഹാരാഷ്ട്ര സ്വദേശിയായ സാഗറിന് ( 45 ) കാലിന് പരുക്കേറ്റതിനെ തുടർന്ന് പ്രാഥമിക ചികിത്സ തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് നൽകിയ ശേഷം കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ രത്നം (49) ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments are closed.