തൃശൂർ ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ പുതുക്കി

കോവിഡ് 19 വ്യാപന സാധ്യത മുന്നിൽ കണ്ട് ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം പുതുക്കി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവൻ ഡിവിഷനുകളും,മുരിയാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെൻറ് സോണുകളാക്കി. തൃക്കൂർ ഗ്രാമപഞ്ചായത്തിലെ 07, 08, 12, 13 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 02, 03 വാർഡുകൾ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ 10 വാർഡ്, വരവൂർ ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ 05,06,07,08 വാർഡുകൾ, പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകൾ. അന്നമനട ഗ്രാമപഞ്ചായത്തിലെ 07, 08 വാർഡുകൾ കണ്ടെയ്‌മെന്റ് സോണിൽ നിന്നൊഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച കുന്ദംകുളം നഗരസഭയിലെ 03,07,08.10,11,12,15, 17,19,20.21,22,25,26,33 ഡിവിഷനുകൾ , ഗുരുവായൂർ നഗരസഭയിലെ 35 ആം ഡിവിഷൻ,കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 04,05 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 05,07,17,18 വാർഡുകൾ,ചൊവ്വന്നൂരിലെ 01 വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11 ആം വാർഡ്, ആളൂർ ഗ്രാമപഞ്ചായത്തിലെ 01 വാർഡ് , കൊരട്ടിഗ്രാമപഞ്ചായത്തിലെ 01 വാർഡ് ,താന്യം ഗ്രാമപഞ്ചായത്തിലെ 09 ,10 വാർഡുകൾ, കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ 13 ,14 വാർഡുകൾ തൃശൂർ കോർപറേഷനിലെ 49 ആം ഡിവിഷൻ എന്നിവ കണ്ടെയ്‌ൻമെൻറ് സോണുകളായി തുടരും
Comments are closed.