മാഹി സ്പിന്നിംഗ് മിൽ തൊഴിലാളികൾ നിരാഹാരം ഇരിക്കും

മാഹി സ്പിന്നിംഗ് മിൽ തൊഴിലാളികൾ നാളെ (21/720) നിരാഹാരം ഇരിക്കും. ലോക്ഡൗണിന്റെ പേരിൽ അടച്ചിട്ട മിൽ 4 മാസം കഴിഞ്ഞിട്ടു തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധിച്ചും ജൂൺ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മിൽ ജനറൽ മാനേജറുടെ ചേംബറിൽ നാളെ കാലത്ത് 10 മണി മുതൽ 4 മണി വരെ തൊഴിലാളികൾ നിരാഹാരം ഇരിക്കുന്നത്. ജൂലയ് 15 മുതൽ വ്യത്യസ്ത രീതിയിലുള്ള സമര പരിപാടികളുമായി സംയുക്ത തൊഴിലാളി യൂനിയനുകൾ രംഗത്തുണ്ട്. മിൽ മനേജ്മെൻറ് നടത്തുന്ന തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിച്ച് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനശ്ചിതകാല പണിമുക്കുമായി മുന്നോട്ടു പോവുമെന്ന് യൂനിയൻ ഭാരവാഹികളായ വി.വത്സരാജ്, കെ.സത്യജിത്ത് കുമാർ, എം.രാജീവൻ എന്നിവർ അറിയിച്ചു.
Comments are closed.