1470-490

കൂനിൻമേൽ കുരുവായി പൈപ്പ് ലൈൻ.


കോട്ടക്കൽ: ഒതുക്കുങ്ങൽ പഞ്ചായത്ത് 19-ാം വാർഡ് ആട്ടിരി ചോലക്കൽ_ പാടം റോഡ് വളരെ വീതി കുറഞ്ഞതും കുത്തനെയുള്ള ഇറക്കവുമാണ്. ഇതിലൂടെ വാഹനങ്ങൾ കയറുമ്പോൾ പലപ്പോഴും ആളുകളെ ഇറക്കിയാണ് വാഹനം കയറ്റുന്നത്.
കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി പൈപ്പിടുന്നതിന് വേണ്ടി വീതി കുറഞ്ഞ റോഡ്  കീറിയതോടെ ഇറക്കത്തിനു പുറമേ റോഡിൽ ചളിയും പരന്നു. ഇതോടെ പ്രദേശവാസികൾക്ക് കാൽനടയാത്ര പോലും ദുസ്സഹമായി. കുറെ ഭാഗം ഇരുമ്പ് പൈപ്പിടാനായിരുന്നുവത്രെ തീരുമാനം.എന്നാൽ കരാറുകാരനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും റോഡ് കുഴിക്കാൻ വന്ന ജെ സി ബി ഡ്രൈവർക്ക് കൃത്യമായ നിർദേശം നൽകാത്തതിനാൽ റോഡ് മുഴുവനായി കീറുകയായിരുന്നു. എത്രയും പെട്ടന്ന് പരിഹാരം കണ്ടില്ലെങ്കിൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വാഹനത്തിലോ നടന്നോ റോഡിലൂടെ സഞ്ചരിക്കുന്നത് അപകടകരമാണ്.
വേനലിൽ ചെയ്യേണ്ട പ്രവൃത്തി കൃത്യമായ നിർദ്ദേശം നൽകേണ്ട വാട്ടർ അതോറിറ്റിയുടേയും കരാറുകാരൻ്റെയും അനാസ്ഥ പ്രദേശ വാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ് . 

Comments are closed.