1470-490

മലപ്പുറം ജില്ലയില്‍ ചികിത്സയിലുള്ളത് 715 പേര്‍

കോവിഡ് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി 715 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.   ജൂലൈ 18 വരെ രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള  557 പേരും ഇതര ജില്ലകളില്‍ നിന്നുള്ള 13 പേരും  രോഗബാധ സംശയിക്കുന്ന 145 പേരും ഇതില്‍ ഉള്‍പ്പെടും.
  ജൂലൈ 18 വരെ രോഗബാധ സ്ഥിരീകരിച്ച 557 പേരില്‍ 220 പേര്‍ കോവിഡ് ആശുപത്രികളിലും 337 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.   ഇതില്‍ അതീവ ഗുരുതരമായ നാല് രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലും നാല് പേര്‍ വെന്റിലേറ്ററിലുമാണ്. ഇതിന് പുറമെ മലപ്പുറം ജില്ലക്കാരായ  21 പേര്‍ പേര്‍ മറ്റ് ജില്ലകളിലും ചികിത്സയിലുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 361, തിരൂര്‍ ആശുപത്രിയില്‍ 2, നിലമ്പൂര്‍ 2, കാളികാവ് 60, ഹജ്ജ്  ഹൗസ് 240, പാരിജാതം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍, തേഞ്ഞിപ്പലം  37 എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ 28,  ഒമാന്‍ 16,  തെലുങ്കാന 2, മഹാരാഷ്ട്ര 16,  മലേഷ്യ 1, കുവൈത്ത് 22, യുഎ ഇ 83, സൗദി അറേബ്യ 209,  ബഹ്‌റൈന്‍ 4,  കര്‍ണാടക 34, ആന്ധ്ര 1,  ഖത്തര്‍ 31, കസാഖിസ്ഥാന്‍ 1, റഷ്യ 1,  ഗുജറാത്ത് 1,  യുകെ 1, ഡല്‍ഹി 3,  മോല്‍ദോവ 1,   മറ്റുള്ളവര്‍ 247 പേരുമാണുള്ളത്.  ഇതില്‍ 574 പുരുഷന്മാരും 128 സ്ത്രീകളുമാണുള്ളത്.

Comments are closed.