1470-490

‘ അകം’ മാഗസിൻ പ്രകാശനം ചെയ്തു.

ലോക് ഡൗൺ വേളയിൽ മഠത്തും ഭാഗം കൂട്ടായ്യ ഒരുക്കിയ മാഗസിൻ ‘ അകം’ 
പ്രകാശനം ചെയ്തു…

തലശ്ശേരി:വടക്കുമ്പാട് മഠത്തുംഭാഗം കൂട്ടായ്മയുടെ അകം മാഗസിൻ  പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രമ്യ വാർഡ് മെമ്പർ സി.പ്രസന്നയ്ക്ക് നൽകി പ്രകാശനം ചെയ്തു. സി.കെ. മദനൻ എഡിറ്ററായ മാഗസിനിൽ എഴുത്തുകാരൻ എൻ ശശിധരന്റെ മൊഴിമാറ്റം :- ‘ചില വിശദാംശങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുക’, ബ്രണ്ണൻ കോളജ് മലയാളവിഭാഗം മേധാവി. ഡോ. ജിസ ജോസിന്റെ കവിത “മരിച്ചവൾ’ ,
പ്രൊഫ.ഡോ. മനുവിന്റെ കവിത ‘നഗര കവാടം’,
മുകുന്ദൻ മഠത്തിലിന്റെ കഥ ‘വെറുതെ ഒരു സ്വപ്നം’ ,അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദിന്റെ അനുഭവകുറിപ്പ്, എ.വി.രത്നകുമാറിന്റെ ലേഖനം ‘ജീവിതത്തോടൊപ്പം ജീവിക്കുക’, എരഞ്ഞോളി വില്ലേജ് ഓഫീസർ വി.എം.സഗിനാ റാണിയുടെ ‘കവിത നീയെനിക്ക്’, ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർ വി. അഖിലേഷിന്റെ  കവിത ‘ജീവിതം’,
സി.കെ. മദനന്റെ കവിത ‘പലായനം’ തുടങ്ങി 16 കവിതകൾ, രണ്ട് ഇംഗ്ലീഷ് കവിതകൾ, മൂന്ന് അനുഭവകുറിപ്പുകൾ, മൂന്ന് കഥകൾ, അഞ്ച് ലേഖനങ്ങൾ, രണ്ട് കാർട്ടൂൺ , 15 ചിത്രരചനകൾ ഉൾപ്പെടെ 48 രചനകളാണ് മാഗസിനിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. കവർ ചിത്രം ചെയ്തിരിക്കുന്നത്. പ്രേമൻ പൊന്യം ആണ്.കൂട്ടായ്മ പ്രസിഡന്റ് സി.അരുൺനാരായണൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സി. പ്രസന്ന,, എ.വി.രത്നകുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സി.കെ.മദനൻ സ്വാഗതവും സി.പി. ജയാനന്ദൻ നന്ദിയും പറഞ്ഞു.
 മാഗസിൻ ഡിസൈൻ ചെയ്തത് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മഠത്തുംഭാഗം സാകേതം വീട്ടിൽ  അധ്യാപകനായ സി.കെ.മദനൻ്റെ മകൻസി.കെ.അദ്വൈത് കോറോത്ത്  ആണ്.

Comments are closed.