ഭാഗ്യക്കുറി ടിക്കറ്റിൽ നമ്പർ മായ്ച്ച് സമ്മാനത്തുക തട്ടുന്നവർ വിലസുന്നു.
ബാലുശ്ശേരിയിൽ മാറ്റാനെത്തിയത് 500.1000 രൂപ പ്രൈസ് നമ്പറാക്കിയത്.
ബാലുശ്ശേരി: കൊ വി ഡിന്റെ അതിജീവനത്തിൽ ജീവൻ പണയം വെച്ചു പട്ടിണിയകറ്റാൻ തൊഴിലെടുക്കുന്ന ലോട്ടറി ച്ചില്ലറ വില്പനക്കാരെ പറ്റിച്ചു നമ്പർ മായ്ക്കൽ സംഘം വിലസുന്നു.ബാലുശ്ശേരിയിലിന്നലെ കഴിഞ്ഞ ഒമ്പതാം തീയതി നറുക്കെടുത്ത കെ എൻ 324 കാരുണ്യ പ്ലസ് ടിക്കറ്റാണ് നമ്പർ തിരുത്തിയ നിലയിൽ യഥേഷ്ടം ചില്ലറക്കച്ചവടക്കാരെ കബളിപ്പിച്ചു പണം തട്ടിയത്.ബാലുശ്ശേരി മുക്കിലെ ലോട്ടറി ചില്ലറ വില്പന സ്റ്റാളിൽ നിന്ന് അഞ്ഞൂറ് രൂപയുടെ പ്രൈസ് ടിക്കറ്റാക്കി മാറ്റിയാണ് സേം ടിക്കറ്റുകൾ പന്ത്രണ്ട് എണ്ണത്തിലേറെ മാറ്റിയത്. അവസാന നാലക്കത്തിലെ ഒരെക്കമാണ് മാറ്റിമറിച്ചുമുതലെടുക്കുന്നത്. ബാലുശ്ശേരി പഞ്ചായത്താഫീസിന് മുന്നിലെ ശശിയുടെ സ്റ്റാളിൽ ആയിരം രൂപയുടെ പ്രൈസ് ടിക്കറ്റാക്കിയാണ് കബളിപ്പിച്ചത്.ഒമ്പതാം തീയതിയിലെ കാരുണ്യ പ്ലസ് ടിക്കറ്റ് തന്നെയാണ് മായ്ക്കൽ വിദഗദ്ധൻ ഇവിടേയും ഹാജരാക്കിയത്. ആയിരം പ്രൈസിൽ നാലക്കത്തിലെ മൂന്ന് നമ്പർ എട്ടാക്കിയാണ് തട്ടിപ്പ് .ചെറിയ ടിക്കറ്റ് പ്രൈസുകൾ ചില്ലറക്കാർ തന്നെ കൈയ്യിലുളള പുതിയ ടിക്കറ്റ് നൽകി കൊണ്ട് ബാക്കി കൊടുക്കുകയാണ് ചെയ്യാറ്. ടിക്കറ്റുകൾ മൊത്ത ടിക്കറ്റ് സ്റ്റാളിൽ ഹാജരാക്കിയപ്പോഴാണ് നമ്പർ തിരുത്തൽ മനസിലായത്. അത്രയേറെ സൂഷ്മതയോടെയാണ് നമ്പർ തിരുത്തൽ നടക്കുന്നത്. കടുത്ത ദുരിതത്തിലാണ്ട ലോട്ടറിത്തൊഴിലാളികളെ കബളിപ്പിച്ചു പണം തട്ടുന്ന സംഘങ്ങളെ പിടികൂടുവാൻ നടപടികൾ അനിവാര്യമാണ്. നടന്നു വില്പനക്കാരെ കുടുക്കുന്നത് സി സി ടി വി ക്യാമറയുടെ പരിധിക്ക് പുറത്തു വെച്ചാണെന്നിരിക്കേ ആസൂത്രിതമായാണ് ഈ കൊ വിഡ് കാലത്ത് സംഘങ്ങൾ വിലസുന്നതെന്ന് ഭാഗ്യക്കുറി വില്പനക്കാർ പറയുന്നു
Comments are closed.