1470-490

ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

ചാലക്കുടി
കോവിഡ് 19 മൂലം പ്രോഗ്രാമുകൾ ഇല്ലാതായതോടെ ദുരിതത്തിലായ മുപ്പത്തിയഞ്ചോളം കലാകാരന്മാർക്ക്, കലാകാരന്മാരുടെ സംഘടനയായ “തരംഗ് ” ചാലക്കുടിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണകിറ്റ്കൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ.പി.ആർ.സുമേഷ്, ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ , അദ്ധ്യക്ഷത വഹിച്ചു കൊരട്ടി ഗ്രാമപഞ്ചായത്ത് അംഗം ജോബി മാനുവൽ,തരംഗ് സെക്രട്ടറി ,ബാബു ചാലക്കുടി,വിജയൻ മൽപ്പാൻ,ഗായകൻ സുധീഷ്,അയ്യപ്പദാസ്,പ്രദീപ് പൂലാനി,സുധീഷ് പുഷ്പഗിരി,രാജീവ്,മനു തുടങ്ങിയവർ സംസാരിച്ചു ദുരിത കാലത്ത്കലാകാരന്മാരുടെ ക്ഷേമത്തിനായി തരംഗിന്റ നേതൃത്വത്തിൽ
തുടർ പരിപാടികള്‍ ആവഷ്കരിക്കും

Comments are closed.