1470-490

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മമ്പാട് : വടപുറം വള്ളികെട്ടിലെ പള്ളിക്കതൊടിക മുഹമ്മദ് കോയയുടെ മകന്‍ സാലിഖ് (30) ആണ് മുങ്ങി മരിച്ചത്. ഞാറാഴ്ച വൈകിട്ട് 6 ടെ വടപുറം കുതിരപ്പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണ സാലിഖിനെ നാട്ടുകാരും ഇ.ആര്‍.എഫ് അംഗംങ്ങളും ചേര്‍ന്നാണ് മുങ്ങിയെടുത്തത്.തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മ്യതദേഹം നിലമ്പൂര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വടപുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സാലിഖ് അവിവാഹിതനാണ്. മാതാവ് : ആയിശ. സഹോദരങ്ങള്‍: ഷഫീഖ് ,ശബ്‌ന.

Comments are closed.