കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: യോഗം ബുധനാഴ്ച

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ബുധനാഴ്ച
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വാർഡ് സമിതികൾ, റാപ്പിഡ് റെസ്പോൺസ് ടീമുകൾ, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശഭരണ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു. ബുധനാഴ്ച (ജൂലൈ 22 ) വൈകീട്ട് മൂന്നിന് വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് യോഗം ചേരുക
സെക്രട്ടറിയേറ്റിലെ അനക്സ് ഒന്നിലെ ബോധി ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വീഡിയോ കോൺഫറൻസിംഗ് സൗകര്യമുപയോഗിച്ചായിരിക്കും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തിൽ പങ്കെടുക്കുക.
തദ്ദേശഭരണ സമിതി അധ്യക്ഷ/അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്മാർ, ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ, പ്രാഥമിക/സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, സി ഡി എസ് ചെയർപേഴ്സന്മാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ എന്നിവർ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുക്കും. ഇതിനു സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവർ കമ്പ്യൂട്ടർ ഉപയോഗിച്ചോ മൊബൈൽ ഫോൺ വഴിയോ യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കിലയുടെ ഫേസ് ബുക്ക് പേജിലും യൂട്യൂബിലും യോഗം ലൈവ് ആയി കാണാം.
Comments are closed.