കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ എന്തെന്നറിയാം

കോവിഡ് വ്യാപനത്തെ നേരിടുന്നതിനായി തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ. ഗുരുതര സ്വഭാവമില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുവേണ്ടിയാണ് ഇവ സ്ഥാപിക്കുന്നത്. നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിലാണ് ഇവ ഒരുക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളുടെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീൻ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സി എഫ് എൽ ടി സി യുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.ആരോഗ്യവകുപ്പും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന്, വിദഗ്ധ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് സി എഫ് എൽ ടി സി കൾക്കുള്ള കെട്ടിടങ്ങൾ കണ്ടെത്തുന്നത്. അതത് തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷൻ തലവനായ മാനേജിങ് കമ്മിറ്റിക്കാണ് ഇവയുടെ പരിപാലന ചുമതല. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരും ചികിത്സാ സൗകര്യവും ഇവിടെ ഒരുക്കും.
Comments are closed.