സമ്പൂർണ്ണ ശുചിത്വ പരിപാടികൾക്ക് തുടക്കം കുറിച്ചു

ചാലക്കൂടി
മേലൂർ ഗ്രാമം, ശുചിത്വ ഗ്രാമം ,പദ്ധതിയുടെ ഭാഗമായി മേലൂർ ഗ്രാമപഞ്ചായത്ത്, വെട്ടുകടവ് കല്ലുകുത്തി , ഒന്നാം വാർഡിൽ , മഴക്കാല , രോഗ നിവാരണ ത്തിനെതിരെ ,സമ്പൂർണ്ണ ശുചിത്വ ,പരിപാടികൾക്ക് തുടക്കം കുറിച്ചു , ബഹു : വാർഡ് മെമ്പർ എം.എസ് ബിജുവിന്റെ , അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കൊരട്ടി എസ്. ഐ, സി. ഒ.ജോഷി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു് ഉദ്ഘാടനം ചെയ്തു ജെ .പി .എച്ച്. എൻ . ജിൻസി, സെന്റ് ജോൺസ്, ചാരിറ്റി കോൺ വന്റ്, മദർ സുപ്പീരിയർ , സിസ്റ്റർ അരുണിമ , കുടുംബശ്രീ, എ. ഡി. എസ് , സെക്രട്ടറി . സതിസദാനന്ദൻ, തുടങ്ങിയവർ സംസാരിച്ചു തുടർന്ന് ജനജാഗ്രത സമിതി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ ഗ്രൂപ്പുകളായി എല്ലാ വീടുകളിലും കയറി ഇറങ്ങി ,ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മാസ്ക്, പച്ചക്കറി, വിത്ത് ഹോമിയോ പ്രതിരോധ മരുന്ന്, കൊതുകിനെതിരെ അപരാജിത ധൂമ ചൂർണ്ണം, തുടങ്ങിയവ വിതരണവും ശുചീകരണ പ്രവർത്തനത്തിന്റെ മേന്മകളെക്കുറിച്ച് ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
Comments are closed.