1470-490

ബസുകൾ അണുവിമുക്തമാക്കി.

കൊടുങ്ങല്ലൂർ: കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്നിശമന സേന കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി. ഡെപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.സുധൻ്റെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘം ഡെപ്പോയിലെത്തിയാണ് ബസുകൾ അണുവിമുക്തമാക്കിയത്.
ഫയർ ഓഫീസർ ടി.ടി.പ്രദീപ്, ആർ.വിജയൻ, എ.അനീഷ്, രഞ്ജിത്ത് കൃഷ്ണൻ,സ്റ്റേഷൻ മാസ്റ്റർമാരായ പി.ആർ.രമേഷ്, സി.ശ്രീധരൻ, ചാർജ് മാൻ പി.ജെ.ജോസഫ്, ഇ.ഐ.അൻവർ, കെ.കെ.ഷംസുദ്ദീൻ, പി.വി.ലിജിൻ, വി.വി. നിഖിൽ, ടി.എം.വിപിൻ എന്നിവരും അണു നശീകരണത്തിൽ പങ്കാളികളായി.

Comments are closed.