ബി.എച്ച് റോഡ് ഉദ്ഘാടനം: പോലീസ് കേസെടുത്തു.

കോട്ടക്കൽ: കോട്ടക്കലിലും പരിസരങ്ങളിലും സംബർക്കത്തിലൂടെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യം നിലനിൽക്കെ കോ വിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടന്ന ബി എച്ച് റോഡിൻ്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടാൽ അറിയുന്നവർക്കെതിരെ കോട്ടക്കൽ പോലീസ് കേസെടുത്തു. മൂക്കും വായയും മൂടുന്ന തരത്തിൽ മാസ്ക്ക് ധരിക്കുക അകലം തുടങ്ങി നിർദ്ദേശങ്ങൾ നിലനിൽക്കെ ശരിയായ രീതിയിൽ മാസ്ക്ക് ധരിക്കാതെ കൂട്ടം ചേർന്ന് മധുരം കഴിച്ച് റോഡിലൂടെ നടന്നായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരളത്തിൽ ഉറവിട മറിയാതെ കോ വിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ നടത്തിയ ചടങ്ങിനെതിരെ ങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Comments are closed.