ട്രോളിങ് നിരോധനം തൊഴിലാളികൾ ഒരുങ്ങിത്തുടങ്ങി

ട്രോളിങ് നിരോധനം:
ക്വാറന്റൈൻ പൂർത്തിയാക്കാനൊരുങ്ങി മത്സ്യത്തൊഴിലാളികൾ
ട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ പോകുന്നതിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ക്വാറന്റൈനിൽ പ്രവേശിച്ചു. ട്രോളിങ് നിരോധനം ജൂലൈ 31നാണ് പൂർത്തിയാകുന്നത്. നിരോധനം കഴിയുന്നതിന് മുൻപ് ക്വാറന്റൈനും പൂർത്തിയാക്കുന്നതിനാണ് ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തിയത്. അഴീക്കോട്, മുനമ്പം മേഖലകളിലെ എഴുനൂറിലധികം ബോട്ടുകളിലായി ഏഴായിരത്തോളം മത്സ്യത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഒരു ബോട്ടിൽ 10 മുതൽ 12 വരെ തൊഴിലാളികളാണുള്ളത്. തമിഴ്‌നാട്, കർണാടക, അസം, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളിലെ തൊഴിലാളികളിൽ ഏറിയപങ്കും. ഉടമകൾ പ്രത്യേകം വാഹനങ്ങൾ അയച്ചും യാത്രാരേഖകൾ സംഘടിപ്പിച്ചുമാണ് തൊഴിലാളികളെ കേരളത്തിലെത്തിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കിയത്. തൊഴിലാളികൾ എത്തുന്ന സ്ഥലങ്ങളിൽ ക്വാറന്റൈൻ കേന്ദ്രങ്ങളുണ്ടെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനാനുമതി ലഭിക്കുന്നത്. ഇതിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നില്ല.
നീണ്ട 52 ദിവസങ്ങൾക്ക് ശേഷം കടലിൽ പോകാനായി നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളാണ് തീരപ്രദേശത്ത് വിവിധ പെയ്ഡ് കേന്ദ്രങ്ങളിലുള്ളത്. പതിനഞ്ച് ദിവസത്തെ നിരീക്ഷണം കഴിഞ്ഞ് കടലിൽ പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെയെത്തുക.
Comments are closed.