വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു
വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ച് ബ്രഹ്മക്കുളം നാടക ഗ്രാമം ‘
ഗുരുവായൂർ: നൂറ് ശതമാനം വിജയംകൈവരിച്ച തൈക്കാട് വി.ആർ.അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ വി.ബി.ഹീരലാൽ, ഹെഡ്മിസ്ട്രസ് ബ്രില്ല്യൻ്റ് വർഗീസ്, ഫുൾA+ നേടിയ വിദ്യാർത്ഥികൾ എന്നിവരെ ബ്രഹ്മക്കുളം നാടക ഗ്രാമം അനുമോദിച്ചു. മുനിസിപ്പൽ കൗൺസിലർ എ.പി.ബാബു ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജരെയും, അദ്ധ്യാപകരെയും അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ.എ.അബൂബക്കർ പൊന്നാട അണിയിച്ചു.നാടക ഗ്രാമം പ്രസിഡൻ്റ് പി.ആർ.നായർ സമ്മാനദാനം നിർവ്വഹിച്ചു. എം.വി.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിത മോൾ പി പുല്ലേലി, മധു കണ്ണംചിറ, ജോസഫ് ലിജോ എന്നിവർ സംസാരിച്ചു.
Comments are closed.