1470-490

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: വീടിനകത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി തെക്കേ പുറത്തു വീട്ടിൽ പരേതനായ ശങ്കരൻ ഭാര്യ തങ്ക 68 യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് നഗരസഭ കുടുംബശ്രീ പ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വീടിനോട് ചേർന്ന് താമസിച്ചിരുന്ന  ആറ് കുടുംബങ്ങളെ സമ്പർക്ക നിരീക്ഷണത്തിൽ  കഴിഞ്ഞിരുന്നു ഇതിൽ തങ്ക തനിച്ചാണ് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത് ഇവരുടെ സ്രവം 2 ദിവസം മുമ്പ് പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ ശേഖരിച്ചിരുന്നു ഫലം വരുന്നതിനുമുമ്പ് മാസിക സംഘർഷത്തെ തുടർന്നാണ്  വീടിനുള്ളിൽ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. കുന്നംകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പാചകക്കാരി ആണ് മക്കൾ രാജു രജിനി രാജി. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Comments are closed.