1470-490

ഇടതു സർക്കാരിനെതിരേ നാളെ എസ്ഡിപിഐ സമര ഭവനം

മലപ്പുറം :
ബാലപീഢകനെ സംരക്ഷിക്കുന്ന ഇടതു സർക്കാരിനെതിരേ നാളെ (19/07/2020)എസ്ഡിപിഐ സമരഭവനം തീർക്കും

. മലപ്പുറം: കണ്ണൂർ പാലത്തായിലെ ബാലപീഢകനെ സംരക്ഷിക്കുന്ന ഇടതു സർക്കാരിനെതിരേ നാളെ (19/07/20) എസ്ഡിപിഐ സമര ഭവനം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ് അറിയിച്ചു.

എട്ടു വയസ്സുള്ള ഒരു പെൺകുട്ടി സ്വന്തം അധ്യാപകനാൽ പല തവണ ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയായ ആർ എസ് എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷം കൈക്കൊണ്ടത്. പോക്സോ പ്രകാരമുള വകുപ്പുകൾ ചുമത്താതെ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരo ജാമ്യം ലഭിക്കാൻ ഉതകുന്ന നിസ്സാര വകുപ്പുകളാണ് വളരെ വൈകി കോടതിയിൽ സമർപ്പിച്ച ചാർജ്ജ് ഷീറ്റിൽ ഉൾപ്പെട്ടുത്തിയത്. കേസ് കൊടുത്തതോടെ ഇരയെ ഇടതു സർക്കാർ മനസ്സികമായി പീഢിപ്പിക്കുകയായിരുന്നു. പോലിസ് യൂണിഫോമിലെത്തി മൊഴിയെടുത്തു. മൊഴി തിരുത്താൻ

“മദ്രസാധ്യാപകനാണ് പീഡിപ്പിച്ചത്” എന്ന് പറയാൻ നിർബന്ധിപ്പിച്ചു. അഞ്ച് തവണ ചോദ്യം ചെയ്തു. 100 കിലോമീറ്റർ അപ്പുറത്ത് കൊണ്ട് പോയി കൗൺസിലിങ്ങ് നടത്തി. പ്രതി പത്മരാജനെതിരേ എസ്ഡിപിഐ ഉയർത്തിയ പോസ്റ്റർ നശിപ്പിക്കാൻ പോലീസുകാർ തന്നെ രംഗത്തു വന്ന വിചിത്ര സംഭവം ഉണ്ടായി. തുടക്കം മുതൽ പ്രതിയെ സംരക്ഷിക്കാനാണ് ആഭ്യന്തര വകുപ്പും ഇടതുപക്ഷവും ശ്രമിച്ചെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാളെ രാവിലെ 10ന് ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളുടെ നേത്യത്വത്തിൽ പ്രവർത്തകരുടെ ഭവനം സമരകേന്ദ്രമാകുമെന്നും അദ്ദേഹം.പറഞ്ഞു.

Comments are closed.