1470-490

കൃത്യ നിര്‍വ്വഹണത്തില്‍ വേറിട്ട മുഖവുമായി പിങ്ക് പോലീസ്.

കൃത്യ നിര്‍വ്വഹണത്തില്‍ വേറിട്ട മുഖവുമായി ചാലക്കുടി പിങ്ക് പോലീസ്. കൊറോണ മഹാമാരിയുടെ കാലത്ത് വിഷമതകള്‍ അനുഭവിക്കുന്നവരുടെ വേദനകള്‍ കണ്ടറിഞ്ഞ് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊണ്ട് മാതൃകയാവുന്നു. കഴിഞ്ഞ ദിവസം ചാലക്കുടി സൗത്ത് ജംഗ്ഷനിലെ മണിച്ചേട്ടന്റെ ഓട്ടോറിക്ഷ തൊഴിലാളികളായ എണ്‍പതോളം പേര്‍ക്ക് പത്ത് കിലോ അരി വിതരണം നടത്തിയിരുന്നതിന് പുറമെ മാസ്‌ക് , സാനിറ്റൈസര്‍ തുടങ്ങിയവയും നല്‍കിയിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും, ചാലക്കുടി പ്രസ് ഫോറവുമായി സഹകരിച്ച് മൂന്ന് മൊബൈല്‍ ഫോണും വിതരണം നടത്തിയിരുന്നു.മേലൂര്‍ പൂലാനി നെയ്‌ശ്ശേരി ബാബുവിന്റെ പസ്ടുവിനും, എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവിയില്ലാ്ത്ത് കാരണം കഴിയുന്നില്ലെന്ന് അരി വിതരണത്തിന് എത്തിയപ്പോള്‍ പറഞ്ഞതിനെ തുടര്‍ന്ന് സ്റ്റാന്റില്‍ വെച്ച് ടിവി വിതരണം ചെയ്തു. പിങ്ക് പോലീസ് സീനിയര്‍ സിപിഒ ഷൈല ടിവി ബാബുവിന് കൈമാറി. ചടങ്ങില്‍ സീനിയര്‍ സിപഒമാരായ ഷൈജി കെ .ആന്റണി, ബിനുമോള്‍ കെ. എ. ജെന്നി ജോസഫ്, സിപിഒമാരായ ജിജി വി. വി. ത്രേസ്യ കെ.ടി തുടങ്ങിയവരും പങ്കെടുത്തു.

Comments are closed.