1470-490

ആദരാഞ്ജലികൾ

ധരാനാ സദന് ആദരാഞ്ജലികൾ. അന്തരിച്ച പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ധരാനാ സദനേറെയും സഹധർമ്മിണി രമണിയുടേയും നിര്യാണത്തിൽ നന്മണ്ട ഉപാസന അനുശോചനം രേഖപ്പെടുത്തി.നടൻ, ചിത്രകാരൻ എന്നതിലുപരി നാടക അരങ്ങിന് അനുയോജ്യമായ രംഗപടമൊരുക്കുന്നതിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സദന്റെ വിയോഗം മലബാറിലെ നാടക പ്രസ്ഥാനത്തിനും, കലോത്സവ വേദികൾക്കും കനത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു – ഓൺലൈൻ വഴി നടത്തിയ യോഗത്തിൽ വിശ്വൻ നന്മണ്ട, ഹരീന്ദ്ര നാഥ് ഇയ്യാട്, സുധാകരൻ കന്നൂര്, എം.കെ രവിവർമ്മ , രാമദാസ്, ഉമേഷ് കൊല്ലം, എടക്കര ബാബു, പ്രവീൺ ശിവപുരി, മോഹൻ അരമന, സുധൻ നന്മണ്ട സദൻ കമ്മിളി, ശൈലജ കുന്നോത്ത്, ഗീതാ പാവണ്ടൂർ എന്നിവർ സംസാരിച്ചു.

Comments are closed.