1470-490

മലപ്പുറത്ത് 19 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

കോവിഡ് 19: ജില്ലയില്‍ 19 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

26 പേര്‍ രോഗമുക്തരായി
ഉറവിടമറിയാതെ നാല് പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 555 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,214 പേര്‍ക്ക്
845 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 41,530 പേര്‍

ജില്ലയില്‍ 19 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 18) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 652 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൊണ്ടോട്ടി സ്വദേശിനി (25), താനൂര്‍ കോവിഡ് കെയര്‍ സെന്ററുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (51), ചോക്കാട് ഐ.പി.സി പള്ളി വികാരി നിലമ്പൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശിനി (75) എന്നിവര്‍ക്കാണ് ഉറവിടമറിയാതെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ആന്ധ്രപ്രദേശില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (59), ഭാര്യ (49) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ രോഗബാധ സ്ഥിരീകരിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അബുദബിയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (28), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (45), ദുബായില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (19), ജിദ്ദയില്‍ നിന്നെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി (36), ദമാമില്‍ നിന്നെത്തിയ അമരമ്പലം ചുള്ളിയോട് സ്വദേശി (41), ജിദ്ദയില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (33), ജിദ്ദയില്‍ നിന്നെത്തിയ എ.ആര്‍ നഗര്‍ സ്വദേശി (48), ദുബായില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (65), ദുബായില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (38) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 555 പേര്‍

ജില്ലയില്‍ രോഗബാധിതരായി 555 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,214 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 845 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 41,530 പേര്‍

41,530 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 683 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 367 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 58 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 223 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 31 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 39,166 പേര്‍ വീടുകളിലും 1,681 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

12,552 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 15,573 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,499 പേരുടെ ഫലം ലഭിച്ചു. 12,552 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,074 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ആരോഗ്യജാഗ്രതാ ലംഘനം;
ജില്ലയില്‍ എട്ട് പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ എട്ട് കേസുകള്‍ കൂടി ഇന്നലെ (ജൂലൈ 18) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി എട്ട് പേരെ ഇന്നലെ അറസ്റ്റു ചെയ്തു. വിവിധ കേസുകളിലായി രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,074 ആയി. 6,218 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,648 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 182 പേര്‍ക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Comments are closed.