പ്രതിരോധ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് വിതരണം നടത്തി.

കുറ്റ്യാടി:നാല് വർഷത്തോളമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കുറ്റ്വാടി കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന സന്നദ്ധ സേനയായ കുറ്റ്യാടി എമർജൻസി ടീമിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തകർക്ക് ഐഡന്റി കാർഡ് വിതരണം നടത്തി. കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ വിനോദിൽ നിന്നും നിന്നും എമർജൻസി ടീം രക്ഷാധികാരി പി.കെ ഹമീദ് സ്പർശം ഏറ്റുവാങ്ങി.ചെയർമാൻ ഷമീം കുറ്റ്യാടി , കൺവീനർ സുഹൈർ പാലേരി , എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷിദ് കുറ്റ്യാടി , ഷഹീർ പാറക്കടവ് , സഫീർ കക്കോടൻ എന്നിവർ പങ്കടുത്തു.
Comments are closed.