1470-490

ഫോക് ലോര്‍ യുവ പ്രതിഭ പുരസ്‌ക്കാരം രമേഷ് കുറുപ്പിന്

ചാലക്കുടി. സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ യുവ പ്രതിഭ പുരസ്‌ക്കാരം മുടിയേറ്റ് കലാകാരന്‍ രമേഷ് കുറുപ്പിന് ലഭിച്ചു.കിഴക്കെ വാരണാട്ട് നാരായണ കുറുപ്പിന്റെ മൂത്ത മകനാണ് രമേഷ്. ആറ് വയസ് മുതല്‍ അച്ചന്റെ കൂടെ കളിയരങ്ങില്‍ പോയി തുടങ്ങിയ രമേഷ് മുടിയേറ്റിലെ പ്രധാന വേഷമായ ഭദ്രകാളിയുടെ വേഷമാണ് പതിനഞ്ച് വര്‍ഷമായി കെട്ടുന്നത്. അച്ചന്‍ നാരായണ കുറുപ്പായിരുന്നു ഭദ്രകാളി വേഷം കെട്ടിയിരുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് ഇപ്പോള്‍ അച്ചന് പകരക്കാരനായിരിക്കുകയാണ്. സഹോദരന്‍ സുരേഷും മുടിയേറ്റ് രംഗത്ത് തന്നെ സജീവമാണ്. അമ്മ പരേതയായ ഓമന. ഭാര്യ മീര. മകള്‍. വരദ. ആദ്യമായിട്ടാണ് രമേഷിന് ഒരു പുരസ്‌ക്കാരം ലഭിക്കുന്നത് അതും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം തന്നെയായത്തില്‍ സന്തോഷിക്കുന്നതായി രമേഷ് പറഞ്ഞു.

Comments are closed.