1470-490

കുന്നംകുളത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നു

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി കുന്നംകുളത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നു. പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മന്ത്രി എ.സി മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കുന്നംകുളം നഗരസഭയില്‍ ചെയര്‍പേര്‍സന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ഡി.പി.ഐ ജീവന്‍ ബാബു, അസിസ്റ്റന്‍ പോലീസ് കമ്മീഷ്ണര്‍ ടി.എസ് സിനോജ്, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം നഗരസഭ പരിധിയില്‍ ആദ്യം ടൗണ്‍ഹാളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുക. 6 പേര്‍ക്ക് ചികിത്സ നല്‍കാവുന്ന രീതിയാലാണ് ഇവിടെ സൗകര്യം ഒരുക്കുക. പിന്നീട് ഗവണ്‍മെന്റ് പോളിടെക്നിക്ക് ഹോസ്റ്റല്‍, ഓഡിറ്റോറിയം, ലേഡീസ് ഹോസ്റ്റല്‍, ബ്ലൈന്‍ഡ് സ്‌കൂള്‍ ഹോസ്റ്റല്‍, ഡെഫ് സ്‌കള്‍ ഹോസ്റ്റല്‍, ലോട്ടസ് പാലസ് ഓഡിറ്റോറിയം എന്നിവിടങ്ങളും വിവിധ ഘട്ടങ്ങളിലായി ഏറ്റെടുക്കാനാണ് തീരുമാനം. ടൗണ്‍ ഹാളില്‍ ഞായറാഴ്ച്ച സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകും. റിവേഴ്സ് കോറന്റീന്‍ സെന്ററുകളും ആരംഭിക്കുന്നുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ചികില്‍സ നല്‍കാവുന്ന രീതിയിലാണ് സജ്ജീകരണമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു.

Comments are closed.