1470-490

നരിപ്പറ്റ പഞ്ചായത്തിൽ കർശന നിയന്ത്രണം

പൊലീസ് പരിശോധന കർശനമാക്കിയതിനെ തുടർന്ന് നരിപ്പറ്റ റോഡ് കവലയിൽ നിലയുറപ്പിച്ച പൊലീസ്.

കുറ്റ്യാടി :- കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപെടുത്തി.സർവകക്ഷി,വ്യാപാരി വ്യവസായി, ആരോഗ്യ വകുപ്പ് , മത സംഘടനകൾ, പോലീസ്, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സംയുക്ത യോഗം കർശന തീരുമാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു .ഇതിന്റെ ഭാഗമായി
കച്ചവട സ്ഥാപനങ്ങൾ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.
ഹോട്ടലുകളിൽ ടേബിൾ സർവീസ് ഒഴിവാക്കി പാർസൽ സർവീസ് മാത്രമേ പാടുള്ളൂ.
കടകളിലും സ്ഥാപനങ്ങളിലും സന്ദർശക ഡയറി നിർബന്ധം. (ഉപഭോക്താക്കൾ പേര്, സ്ഥലം, വയസ്സ്, ഫോൺ നമ്പർ രേഖപ്പെടുത്തണം)
കടകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പാടില്ല. കടകളിൽ ഇരിപ്പിടങ്ങൾ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതാണ്.
വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ സാന്നിദ്ധ്യം ഉറപ്പു വരുത്തും.
സ്പോർട്സ് , മറ്റു വിനോദ പരിപാടികൾ പാടില്ല.
പഞ്ചായത്ത് പരിധിയിൽ പോലീസ് പട്രോളിംഗ്‌ ശക്തമാക്കും.
കടകളിൽ കൂട്ടം കൂടി നിൽക്കൽ, ഗ്രാമങ്ങളിലെ കളികൾ, രാത്രികാല കവല കേമ്പുകൾ, വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാതെയുള്ള യാത്ര എന്നിവ ഒഴിവാക്കാൻ പോലീസ് പരിശോധന കർശനമാക്കണം.

ബേങ്കുകൾ, എ.ടി.എം കേന്ദ്രങ്ങളിൽ സാമൂഹ്യ അകലം ഉറപ്പാക്കണം. സാനിറ്റൈസർ നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്.

Comments are closed.