നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തുപോയ യുവാവിനെ പോലീസ് പിടിക്കൂടി

ഗുരുവായൂര്‍: അന്യസംസ്ഥാനത്തു നിന്നും വന്ന് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ വീട്ടിൽ നിന്നും പുറത്തുപോയ യുവാവിനെ പോലീസ് പിടിക്കൂടി ആരോഗ്യ വകുപ്പിന് കൈമാറി.
പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശിയായ യുവാണ് വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഗുരുവായൂരിലെത്തിയത്. ലോറി ഡ്രൈവറായ ഇയാൾ മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലും സഞ്ചരിച്ചാണ് ഒരാഴ്ച്ച മുമ്പ് വീട്ടിലെത്തിയിരുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് വീട്ടിൽ നിന്നും പുറത്തു പോയത്.
കിഴക്കേ നടയിൽ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
ആരോഗ്യ വിഭാഗത്തിന് കൈമാറിയ യുവാവിനെ പുന്നയൂര്‍കുളം പഞ്ചായത്തിന്റെ അധീനതയിലുള്ള കോറന്റീൻ കേന്ദത്തിൽ പ്രവേശിപ്പിച്ചു.
Comments are closed.