1470-490

ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കുന്നംകുളത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്നംകുളം പോര്‍ക്കളേങ്ങാട് ഇഞ്ചിക്കുന്ന് സ്വദേശികളായ ഒരു  കുടുബത്തിലെ 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയസ് പ്രായമുള്ള പുരുഷന്‍ 50 ,42 വയസ് പ്രായമുള്ള സ്ത്രീ, 13 വയസ് പ്രായമുള്ള മകള്‍,  11 വയസ് പ്രായമുള്ള പ്രായമുള്ള മകന്‍ എന്നിവര്‍ക്കാണ് ആണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സേലത്തുനിന്നെത്തി  ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇവര്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ശനിയാഴ്ച്ച വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  113 പേര്‍ക്കാണ് കുന്നംകുളം ഗവ.ആശുപത്രിയില്‍ പരിശോധന നടത്തിയത്.

Comments are closed.