1470-490

കുറ്റപത്രം കത്തിച്ചു

കോട്ടക്കൽ:  “പാലത്തായി പീഡനം” ബി ജെ പി _സി പി എം അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിയെ സംരക്ഷിച്ച സർക്കാർ നിലപാടിനെതെരെയും, പൊന്നോമനയ്ക്കു നീതി ലഭ്യമാക്കുന്നതിന് വേണ്ടിയും ജില്ലയിലെ വനിതാലീഗ് പ്രവത്തകർ അവരവരുടെ കുടുംബത്തോടൊപ്പം പ്രതീകാത്മക കുറ്റപത്രം കത്തിക്കൽ സമരം നടത്തി പ്രതിഷേധിച്ചു.  മലപ്പുറം ജില്ലാ വനിതാലീഗ് ജനറൽ സെക്രട്ടറി ബുഷ്‌റ ഷബീർ തന്റെ ഭർത്താവ്  ഷബീർനോടൊപ്പം പ്രതീകാത്മക കുറ്റപത്രം കത്തിച്ചു. സ്ത്രീ സുരക്ഷക്കു മതിലല്ല പകരം നീതിയും നിയമപരമായ സമരക്ഷയും ഉറപ്പുവരുത്തുകയാണ് ഭര കൂടം ചെയ്യേണ്ടത്. സ്ത്രീ സുരക്ഷയും അഭിമാനവും കാത്തു സൂക്ഷിക്കാനെന്ന പേരിൽ രംഗത്തു വരാറുള്ള പലരേയും ഈ വിഷയത്തിൽ ഇതുവരെ ഒരക്ഷരം പോലും പ്രതികരിക്കാതത്ത ദുസ്സൂ ജനകളാണ് നൽകുന്നതെന്ന് ബുഷ്റഷബീർ പറഞ്ഞു. 

Comments are closed.