1470-490

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: പ്രതിയെ അറസ്റ്റ് ചെയ്തു.

കുന്നംകുളം : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികാവയവ പ്രദർശനം നടത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആൽത്തറ സ്വദേശി ചെംബ്രയൂർ പുത്തൻപീടികയിൽ വീട്ടിൽ അഷറഫിനെയാണ് (51) പോക്‌സോ നിയമ പ്രകാരം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 1992 ൽ പെരുമ്പിലാവ് ആൽത്തറയിലുണ്ടായ അലി വധക്കേസിൽ ഒന്നാം പ്രതിയായിരുന്നു അഷറഫ്.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു,എഫ്.ജോയ് ,എ.എസ്. ഐ. ഗോകുലൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ജാൻസി, സി.പി.ഒ.മാരായ സുമേഷ്, ഹരികൃഷ്ണൻ, വിനീത് എന്നിവരുമുണ്ടായിരുന്നു.

Comments are closed.