1470-490

സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ന്
രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്തുനിന്നെത്തിയവരാണ്. 98 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന്. ആരോഗ്യപ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7 എന്നിങ്ങനെയാണ് ഫലം പോസിറ്റീവ് ആയവരുടെ കണക്ക്.

ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്.

തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.133 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

Comments are closed.