റോഡ് ഉദ്ഘാടനത്തിന് മുന്‍പായി തകര്‍ന്നു.

അന്‍പത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച റോഡ് ഉദ്ഘാടനത്തിന് മുന്‍പായി തകര്‍ന്നു. കുറ്റിച്ചിറ ഗാന്ധി സ്‌ക്വയര്‍ മുതല്‍ വില്ലേജ് ജംഗ്ഷന്‍ വരെ നാനൂറ് മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് കട്ടവിരിച്ചതാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് മുന്‍പായി തകര്‍ന്നിരിക്കുന്നത്. ക്രോണ്‍ ക്രീറ്റ് കട്ട വിരിച്ച ശേഷം വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്താണ് കട്ടകളുടെ സംരക്ഷണം ഉറപ്പാക്കുന്നത്. ഇത്തരത്തില്‍ വശങ്ങളിലെ കോണ്‍ക്രീറ്റാണ് തകര്‍ന്ന് പോയിരിരക്കുന്നത് മതിയായ ഗുണ നിലവാരം ഇല്ലാതെ റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തതാണ് കോണ്‍ക്രീറ്റ് തകരുവാന്‍ കാരണമായിരിക്കുന്നത്. നാനൂറ് മീറ്ററില്‍ പകുതിയിലധികം സ്ഥലത്ത് പലയിടങ്ങളിലായി കോണ്‍ക്രീറ്റ് പോയിരിക്കുകയാണ്. ബി. ഡി.ദേവസി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അന്‍പത് ലക്ഷത്തോളം രൂപ ചിലവാക്കിയാണ് കട്ട വിരിച്ചിരിക്കുന്നത്. നിര്‍മ്മാണ സമയത്ത് ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് വേണ്ട മാര്‍ഗം നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും പരാതിയുണ്ട്.റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ തന്നെ ശാസ്ത്രീയമല്ലാത്ത രീതിയിലാണ് നിര്‍മ്മിക്കുന്നതന്ന് വ്യാപക പരാതിയുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പിന്റെ ആരും തന്നെ സ്ഥലത്തെത്തി മേല്‍ നടപടികള്‍് സ്വീകരിക്കുവാന്‍ തയ്യാറായിട്ടല്ല.നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേക്ഷണം നടത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റിയാവശ്യപ്പെട്ടു.നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേക്ഷി്കണമന്നാവശ്യപ്പെട്ട് പ്രതിക്ഷേധ സമരം നടത്തി. സമരത്തിന് പ്രസിഡന്റ് സുകു പാപ്പാരി, ജനറല്‍ സെക്രട്ടറി സനേഷ് വി. ആര്‍,വൈസ് പ്രസിഡന്റ് എന്‍. കെ. നാരായണന്‍, സെക്രട്ടറി പി. ജി. ബിനേഷ്, എ. എസ്. പ്രസാദ്, യുവമോര്‍ച്ച പ്രസിഡന്റ് അനന്തു കുറ്റിച്ചിറ, വിഷ്ണു എം, എസ്, സരീഷ് സി. ബി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി
Comments are closed.