1470-490

ഉയരും സ്നേഹത്തിന്റെ വര്‍ണ ബലൂണുകള്‍ വാനില്‍

തലശേരി
കോവിഡ് എന്ന മഹാമാരിയില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഒരു നാട് അവരെ ആദരിക്കുകയാണ്.  കതിരൂര്‍ സിഎച്ച് നഗര്‍ രണ്ടാം വാര്‍ഡ് ജനസാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ 10ന് പുല്ല്യോട് കൂര്‍ന്പ ഭഗവതി ക്ഷേത്രം പരിസരം നടക്കുന്ന ചടങ്ങില്‍ സന്തോഷ് കീഴാറ്റൂര്‍, കാരായി രാജന്‍, പൊന്ന്യം ചന്ദ്രന്‍, സിനിമ സംവിധായകരായ എം മോഹനന്‍, പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ഞൂറ് വീടുകളില്‍ രണ്ടായിരം ബലൂണുകളാണ് ഒരേ സമയം സ്നേഹത്തിന്റെ ദൃശ്യവിരുന്നായി വാനിലുയരാന്‍ പോകുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് പരിപാടി നടക്കുക. വാര്‍ത്താ സമ്മേളനത്തില്‍ കെ വി പവിത്രന്‍, അണിയേരി ബാബു, പി അജിത്ത് എന്നിവര്‍ പങ്കെടുത്തു. 

Comments are closed.