ചരിത്ര വിജയവുമായി വീണ്ടും കോട്ടൂർ സ്കൂൾ….

കോട്ടക്കൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ജില്ലക്കഭിമാനമായി മാറിയ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് യു.എസ്.എസ് പരീക്ഷയിലും സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു.38 വിദ്യാർത്ഥികൾ സ്കോളർ ഷിപ്പിന് അർഹത നേടി. മികച്ച പരിശീലനവും ,ചിട്ടയാർന്ന പഠന പ്രവർത്തനവും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും കഠിന പ്രയത്നം കൊണ്ടാണ് സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടാൻ സഹായിച്ചത് എന്ന് പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ പറഞ്ഞു. ഗിഫ്റ്റ്ഡ് സ്റ്റുഡന്റും, സ്കൂളിലെ ടോപ്പ് സ്കോററുമായ അലന് പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ മധുരം നൽകി.ചടങ്ങിൽ സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കട വണ്ടി, പി.ടി.എ വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടക്കൽ,കെ സുധ, എൻ വിനീത എന്നിവർ സംസാരിച്ചു.
Comments are closed.