രോഗ പ്രതിരോധരംഗത്ത് ജനകീയ കൂട്ടായ്മയൊരുക്കി ‘ജാസ് ‘ബാലുശ്ശേരി.

കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം കൈകോർക്കാൻ, ജനകീയ കൂട്ടായ്മയൊരുക്കിയ ബാലുശ്ശേരിയിലെ ‘ജാസി’ന്റെ മാതൃ,
,,ക ശ്രദ്ധേയമാകുന്നു. ബാലുശ്ശേരിയിലെ ടൗൺ വാർഡായ 7-ാം വാർഡ് കേന്ദീകരിച്ചാണ് ജാസ് (JAS) എന്ന പേരിൽ ജനകീയ ആരോഗ്യ സംഘടന പ്രവർത്തനമാരംഭിച്ചത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ബാലുശ്ശേരിമാർക്കറ്റ് പരിസരത്ത് ജാസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് നിർവ്വഹിച്ചു.ബാലുശ്ശേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.എം.സന്തോഷ് മോൻ കോവിഡ് ജാഗ്രതാ സന്ദേശം നൽകി.ആകാശവാണി അവതാരകൻ പ്രകാശ് കരുമല സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ റീജ കണ്ടോത്ത് കുഴിയിൽ ആധ്യക്ഷം വഹിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഷാജീവ് കുമാർ ആശാ വർക്കർ പ്രേമ കുനിയൻ കണ്ടി, വി.ജിതേഷ്, സി.കെ ബഷീർ, ഇ.കെ അഷ്റഫ് ,റഹീം കൊല്ലൻ കണ്ടി, ടി.പി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.ചെയർമാൻ പൃഥ്വീരാജ് മൊടക്കല്ലൂർ നന്ദി പറഞ്ഞു.
മനോജ് കുന്നോത്ത്, വിശ്വൻ മoത്തിൽ, സുരേഷ് ബാബു മാസ്റ്റർ, അസ്മ വടക്കെയിൽ, ഷാനവാസ്, നസീർ ബാലുശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ടൗൺ കേന്ദീകരിച്ച് സർജിക്കൽ മാസ്ക് വിതരണണവും ലഘുലേഖ കൊടുത്തു കൊണ്ടുള്ള ബോധവൽക്കരണവും നടത്തി. ആരോഗ്യ പ്രവർത്തകർക്കൊപ്പം വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികളിലും പൊതു ഇടങ്ങളിലെ ആരോഗ്യ സുരക്ഷാ ലംഘനങ്ങൾക്കെതിരെയും വരും ദിവസങ്ങളിൽ ജനകീയ ആരോഗ്യ സമിതി (JAS) പ്രവർത്തകർ സജീവമാകും.
Comments are closed.